ന്യൂഡൽഹി: ഡൽഹിയിൽ 2020ലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനമന്ത്രിയും ബിജെപി നേതാവുമായ കപിൽ മിശ്രയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന വിചാരണക്കോടതി ഉത്തരവ് ഡൽഹി സെഷൻ കോടതി റദ്ദാക്കി.
അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് വൈഭവ് ചൗരസ്യയുടെ ഏപ്രിൽ ഒന്നിലെ ഉത്തരവാണ് റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി ഡിഐജി വിനയ് സിംഗ് റദ്ദാക്കിയത്.
വിചാരണക്കോടതി ഉത്തരവ് തെറ്റായതും നിയമവിരുദ്ധവും അനുചിതവുമാണെന്നു ചൂണ്ടിക്കാട്ടിയാണ് റൗസ് അവന്യൂ കോടതിയുടെ നടപടി.